Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Solution

Kollam

പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ‍ തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന്

പ​ന്മ​ന: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യം ദി​നം​പ്ര​തി രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് പ​രാ​തി​യു​മാ​യി ഡി​വൈ​എ​ഫ്‌​ഐ.
പ​ന്മ​ന പ​ഞ്ച​യാ​ത്തി​ല്‍ മാ​ത്രം 25ല്‍ ​അ​ധി​കം ആ​ളു​ക​ള്‍​ക്കാ​ണ് തെ​രു​വുനാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

ഇ​തു​മൂ​ലം പൊ​തു​ജ​ന​ങ്ങ​ള്‍ ക​ടു​ത്ത ഭീ​തി​യി​ലും ആ​ശ​ങ്ക​യി​ലു​മാ​ണെ​ന്ന് ഗ്രാ​മപ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

തെ​രു​വ് നാ​യ​ക​ള്‍ കൂ​ട്ട​മാ​യി റോ​ഡു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും അ​ല​ഞ്ഞു​തി​രി​യു​ക​യും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രു​ടെ നേ​ര്‍​ക്ക് പാ​ഞ്ഞ​ടു​ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ള്‍​ക്ക് കു​റു​കെ ചാ​ടു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
പ​ല​രും ത​ല​നാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി സ്‌​കൂ​ളി​ല്‍ പോ​കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

സ്ത്രീ​ക​ള്‍​ക്കും വ​യോ​ജ​ന​ങ്ങ​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഭ​യ​മി​ല്ലാ​തെ പൊ​തു​നി​ര​ത്തു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി അ​ടി​യ​ന്ത​ര​മാ​യി ഏ​കോ​പ​നം ന​ട​ത്തി തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​വും ഫ​ല​പ്ര​ദ​വു​മാ​യ പ​രി​ഹാ​രം കാ​ണു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ പ​ന്മ​ന മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പ​രാ​തി​യി​ന്മേ​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്നാ​ല്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഡി​വൈ​എ​ഫ്‌​ഐ പ​ന്മ​ന മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

 

Latest News

Corehub Up